കോടികൾ വായ്‌പ തട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്‌ ജപ്‌തി നോട്ടീസ്; എല്ലാം അനിൽ അക്കരയുടെ സ്വന്തക്കാർ | National | Deshabhimani

തൃശൂർ > അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ കോൺഗ്രസ് ഭരണസമിതി നടത്തിയ കോടികളുടെ വായ്‌പാതട്ടിപ്പു കേസിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ‌  ജപ്‌തി നടപടി. 2017ൽ  ഈടോ നിയമോപദേശമോ രേഖകളോ ഇല്ലാതെ 15 കോടി സ്വകാര്യ  കമ്പനിക്ക് നൽകിയ വായ്പ തിരിച്ചടയ്ക്കാത്തതിനാലാണ്  ജപ്‌തി  ആരംഭിക്കുന്നത്. നടപടിക്ക് വിധേയരായവരെല്ലാം അനിൽ അക്കരയുടെ സ്വന്തക്കാരാണ്‌.

‌പേരാമംഗലത്തെ ഭരണസമിതിയംഗമായ റപ്പായി മാസ്‌റ്റർക്ക്‌ ജപ്തി നോട്ടീസ്‌ വില്ലേജ്‌ അധികൃതർ കൈമാറി. അന്നത്തെ ബാങ്ക് പ്രസിഡന്റ് എം വി രാജേന്ദ്രൻ, കോൺഗ്രസ് പ്രാദേശിക നേതാക്കളായ 13 ഭരണസമിതി അംഗങ്ങൾ, വായ്പ അനുവദിച്ച ശാഖാ മാനേജർ കെ വിജയകുമാർ എന്നിവരിൽനിന്ന് വായ്പാ കുടിശ്ശിക 6.50 കോടി രൂപയ്‌ക്ക്‌ തുല്യമായി ജപ്തി ചെയ്യാനാണ് ഉത്തരവ്‌. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് കലക്ടർ മുഖേന തഹസിൽദാരാണ്  സെപ്തംബർ മൂന്നിന് അതത് വില്ലേജ് ഓഫീസുകളിലേക്ക് ജപ്തി ഉത്തരവ് നൽകിയത്.

മൂന്നരവർഷംമുമ്പ് അടാട്ട്  സഹകരണ ബാങ്കിന്റെ റൈസ്‌മിൽ ശാഖയിൽനിന്നാണ് കാര്യമായ ഈടില്ലാതെ അനധികൃതമായി സ്വകാര്യ  കമ്പനിക്ക് 15കോടി വായ്പ നൽകിയത്.  അടാട്ട് ബാങ്കിൽ അനിൽ അക്കരയും സംഘവും നടത്തിയ നിരവധി ക്രമക്കേടുകളിൽ ഒന്നുമാത്രമാണിത്. കൂടാതെ, അനിൽ അക്കരയുടെ കുടുംബവും വായ്‌പയെടുത്ത 25 ലക്ഷം രൂപ എഴുതിത്തള്ളിയതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പത്തുലക്ഷം രൂപക്ക് ‌മാത്രം വായ്‌പക്ക്‌ അർഹതയുള്ള  കമ്പനിക്കാണ് അന്യായമായി വൻതുക നൽകിയത്. ബാങ്കിലെ ജീവനക്കാർ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്‌.  കോവിഡ്‌ പശ്ചാത്തലത്തിൽ മൊറോട്ടോറിയം നിലനിൽക്കുന്നതിനാൽ തൽക്കാലികമായി ജപ്‌തി നടപടി നിർത്തിവച്ചിട്ടുണ്ട്‌.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

farmers protest: शेतकऱ्यांच्या समर्थनार्थ बिहारमध्येही आंदोलनाचं वारं, तेजस्वींसहीत काँग्रेस मैदानात – farmers protest : in beef up of farmers tejashwi will sign up for...

पाटणा : करोनाकाळात केंद्र सरकारकडून विधेयकाद्वारे लागू करण्यात आलेल्या कृषी कायद्याचा प्रखर विरोध शेतकऱ्यांकडून करण्यात येतोय. हा कायदा मागे घेण्याची मागणी करत गेल्या...

Nowadays Historical past: Aaj no Itihas India International December 5 | What Came about On This Day, Aaj no Itihas su che | જ્યારે...

Gujarati NewsNationalToday History: Aaj No Itihas India World December 5 | What Happened On This Day, Aaj No Itihas Su CheAdsથી પરેશાન છો?...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,466FollowersFollow
16,900SubscribersSubscribe
- Advertisement -

Latest Articles

farmers protest: शेतकऱ्यांच्या समर्थनार्थ बिहारमध्येही आंदोलनाचं वारं, तेजस्वींसहीत काँग्रेस मैदानात – farmers protest : in beef up of farmers tejashwi will sign up for...

पाटणा : करोनाकाळात केंद्र सरकारकडून विधेयकाद्वारे लागू करण्यात आलेल्या कृषी कायद्याचा प्रखर विरोध शेतकऱ्यांकडून करण्यात येतोय. हा कायदा मागे घेण्याची मागणी करत गेल्या...

Nowadays Historical past: Aaj no Itihas India International December 5 | What Came about On This Day, Aaj no Itihas su che | જ્યારે...

Gujarati NewsNationalToday History: Aaj No Itihas India World December 5 | What Happened On This Day, Aaj No Itihas Su CheAdsથી પરેશાન છો?...

Covid-19: 36,652 new circumstances take India’s virus tally to 96,08,211 | India Information

NEW DELHI: India's Covid-19 caseload rose to 96.08 lakh with 36,652 new cases in a day, while 90,58,822 people have recuperated from the...

ABP Majha Sensible Bulletin For 05th December 2020 Newest Updates | स्मार्ट बुलेटिन | 05 डिसेंबर 2020 | शनिवार

देश विदेशातील महत्त्वाच्या घडामोडींचा आढावा स्मार्ट बुलेटिनमध्ये...शेतकरी आंदोलकांकडून आता 8 डिसेंबरला देशव्यापी बंदची हाक, दिल्लीच्या सीमांवर मोठा पोलीस...