കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ തൊഴിലാളികളേയും കര്‍ഷകരേയും വഞ്ചിച്ചു; ജനങ്ങളോട് അവര്‍ ഉത്തരം പറയണം: കോടിയേരി | Kerala | Deshabhimani

തിരുവനന്തപുരം> കോവിഡ് കാലം ഉപയോഗിച്ച് പാര്‍ലമെന്റില്‍ ഓരോ ബില്ലുകളും ഞൊടിയിടയില്‍ പാസാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തും ഇത്തരത്തില്‍ പ്രതിലോമകരമായ  നയം നടപ്പാക്കുന്നു. ഡിജിറ്റല്‍ ആരോഗ്യ രംഗത്തേക്ക് സ്വകാര്യ ഇന്‍ഷുറന്‍സ്  കമ്പനികളെയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെയും കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്.

 വലിയ തോതിലുള്ള പ്രത്യാഘാതമാണ് ഇതുണ്ടാക്കുക. ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളെ  നിരാകരിക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം.സംസ്ഥാനത്തിന്റെ  അധികാരത്തിലുള്ള  കടന്നുകയറ്റമാണ് കാര്‍ഷിക രംഗത്തെ പുതിയ നിയമനിര്‍മാണം. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന എല്‍ഡിഎഫിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസിന് ഈ വിഷയത്തിലുള്ള കള്ളക്കളിയുടെ ഭാഗമാണ് യുഡിഎഫ് പാര്‍ലമെന്റില്‍ സ്വീകരിച്ച സമീപനം വ്യക്തമാക്കുന്നത്.  

 കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങളാണ്  തങ്ങള്‍ നടപ്പാക്കുന്നത് എന്നാണ് ബിജെപി പറയുന്നത്. കാര്‍ഷിക രംഗത്തും തൊഴില്‍ രംഗത്തും ഇപ്പോള്‍ കൊണ്ടുവന്ന കാര്യങ്ങളെല്ലാം നടപ്പാക്കുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസ്. രാജ്യസഭയില്‍ ഗുലാം നബി ആസാദിന്റെ  നേതൃത്വത്തില്‍ ഇടപെട്ടതുപോലുള്ള ഇടപെടല്‍ ലോക്‌സഭയില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നടത്തിയില്ല.

കേരളത്തിലെ 19 എംപിമാര്‍ തൊഴിലാളികളേയും കര്‍ഷകരേയും വഞ്ചിച്ചു.അവര്‍ ഒരു ആത്മാര്‍ഥതയും പ്രകടിപ്പിച്ചില്ല. കേരളത്തിലെ ഇടത് എംപിമാര്‍ രാജ്യസഭയില്‍ നടത്തിയ  പോലുള്ള ഒരു പ്രതിഷേധം നടത്താന്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ അവര്‍ കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയണം. ഇത് ജനങ്ങള്‍ക്കിടയില്‍ തുറന്നു കാണിക്കാന്‍ പ്രചരണം നടത്തും.

കേന്ദ്രത്തിന്റെ ഉദാരവത്കരണം എല്ലാ മേഖലയിലും കടന്നുകയറാനാണ് ശ്രമിക്കുന്നതെങ്കില്‍ കേരള സര്‍ക്കാര്‍ അതിനെ ചെറുക്കുകയാണ്. കേന്ദ്രം കേരളത്തിലെ എല്ലാ പൊതുമേഖലയും വില്‍പ്പനക്ക്  വച്ചിരിക്കുന്നു. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് ഇവിടേക്ക് കടന്നുവരാന്‍ കഴിയുന്നില്ല. അത് ഇടത് സര്‍ക്കാരിന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉള്ളതുകൊണ്ടാണ്.

 1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ വന്നപ്പോള്‍ സിഐഎയുടെ പണം വാങ്ങി സമരം നടത്തിയവരാണ് കോണ്‍ഗ്രസുകാരെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ കോര്‍പറേറ്റുകളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇടത് സര്‍ക്കാരിന് അനുകൂലമായ മുന്നേറ്റമുണ്ടായെന്ന്  വിവിധ ഘട്ടങ്ങളില്‍ കേരളം തളിയിച്ചു.അതിനാല്‍ ഈ സര്‍ക്കാരിനെ വച്ചുപൊറുപ്പിക്കരുത് എന്നാണ് പ്രതിപക്ഷ തീരുമാനമെന്നും കോടിയേരി വ്യക്തമാക്കിദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

Australia call for apology from China on ‘Afghan tweet’| चीन का ये ‘ट्वीट’ ऑस्ट्रेलिया को नहीं आया पसंद, उठाई माफी की मांग| Hindi Information,...

कैनबरा: चीन की सरकारी मीडिया की ओर से 'अफगानी बच्चे पर आस्ट्रेलियन सैनिक द्वारा चाकू तानने' की काल्पनिक इमेज छापे जाने पर आस्ट्रेलिया...

It is Been a Impressive Revel in

Mumbai: Actor Sara Ali Khan says resuming shoot for filmmaker Aanand L Rai’s “Atrangi Re” amidst the coronavirus pandemic was a “strange” experience...

Jabra Elite Lively 85t introduced in India at Rs 18,999

Jabra has launched its latest flagship truly wireless earbuds in India, called the Elite 85t. Priced at Rs 18,999, theJabra Elite...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,459FollowersFollow
16,900SubscribersSubscribe
- Advertisement -

Latest Articles

Australia call for apology from China on ‘Afghan tweet’| चीन का ये ‘ट्वीट’ ऑस्ट्रेलिया को नहीं आया पसंद, उठाई माफी की मांग| Hindi Information,...

कैनबरा: चीन की सरकारी मीडिया की ओर से 'अफगानी बच्चे पर आस्ट्रेलियन सैनिक द्वारा चाकू तानने' की काल्पनिक इमेज छापे जाने पर आस्ट्रेलिया...

It is Been a Impressive Revel in

Mumbai: Actor Sara Ali Khan says resuming shoot for filmmaker Aanand L Rai’s “Atrangi Re” amidst the coronavirus pandemic was a “strange” experience...

Jabra Elite Lively 85t introduced in India at Rs 18,999

Jabra has launched its latest flagship truly wireless earbuds in India, called the Elite 85t. Priced at Rs 18,999, theJabra Elite...

Zoa Morani opens up about getting identified with COVID-19, says it was once like a slap on her face | Hindi Film Information

Zoa Morani was one of the Bollywood celebrities who were diagnosed with coronavirus earlier this year. The actress not only recovered from the...

జగన్ ‘కోడికత్తి’లానే నాని ‘తాపీ దాడి’ -అప్పుడే చంపగలమన్న మాజీ పోలీస్ -ప్రాణాలిస్తానన్న మహిళ | homicide strive on minister perni nani: tdp compares with Knife assault on...

రంగంలోకి 4 స్పెషల్ టీమ్స్.. మంత్రి నాని తల్లి నాగేశ్వరమ్మ పెద్దకర్మ కార్యక్రమాన్ని ఆదివారం మచిలీపట్నం మార్కెట్‌ యార్డు ఆవరణలో ఏర్పాటు చేయగా, అక్కడికి...