Enforcement directorate registers case against Bengaluru Drug case accused | ബെംഗളൂരു മയക്കുമരുന്ന് കേസ്: പ്രതികൾക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു,ഇറക്കിയത് ഹവാല പണമെന്ന് സൂചന

എൻഫോഴ്സ്മെന്റ് നീക്കം

ബെംഗളുരുവിൽ ലഹരിമരുന്നുകൾ വിൽപ്പന നടത്തിയ കേസിലാണ് നാർക്കോട്ടിക്സ് കൺട്രോൺ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലെ രണ്ടും മൂന്നും പ്രതികളാണ് മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും. കന്നഡ സീരിയൽ താരമായ അനിഖയും കേസിൽ ഇവർക്കൊപ്പം അറസ്റ്റിലായിരുന്നു. ഈ സംഘം സിനിമാ രംഗത്തുള്ളവർക്ക് വിതരണം ചെയ്തെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയത്. മയക്കുമരുന്ന് വാങ്ങുന്നതിനായി ഹവാല പണമാണ് ഉപയോഗിച്ചിരുന്നതെന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ.

 മൊഴി നിർണ്ണായകം

മൊഴി നിർണ്ണായകം

ലഹരിമരുന്ന് വിറ്റത് വഴി ലഭിച്ച ലാഭം ഉപയോഗിച്ചാണ് ബിസിനസ് ഉപയോഗിച്ചാണ് ബിസിനസ് ആരംഭിച്ചതെന്നാണ് അനൂപ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരി ആറ് ലക്ഷത്തോളം രൂപ നൽകിയിരുന്നതായും എൻസിബിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. 2015ലാണ് കമ്മനഹള്ളിയിൽ ഹോട്ടലിൽ തുടങ്ങുന്നതിന് വേണ്ടിയാണ് പണം നൽകിയിട്ടുള്ളതെന്നാണ് മൊഴിയിൽ പറയുന്നത്.

കൂടുതൽ പ്രതികളിലേക്ക്

കൂടുതൽ പ്രതികളിലേക്ക്

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവർ പങ്കെടുത്ത പാർട്ടികൾ സംഘടിപ്പിച്ച പ്രതികളെയാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകിയതിനെ തുടർന്ന് എസിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. കേസിലെ പ്രതികൾ ഈ ഉദ്യോഗസ്ഥന് കൈക്കൂലിയായി 12 ലക്ഷം രൂപ നൽകിയെന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് പ്രതികൾക്കെതിരെ നീങ്ങുന്നത്.

 ബിനീഷിനെതിരെ ഇഡി

ബിനീഷിനെതിരെ ഇഡി

ബിനീഷ് കൊടിയേരിയുടെ സ്വത്തുവകകൾ അനുമതിയില്ലാതെ ക്രയവിക്രയം നടത്തരുതെന്ന് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ വകുപ്പിന് കത്തയച്ചിട്ടുണ്ട്. ഇതിന് പുറമേ ബിനീഷിന്റെ ആസ്തി സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘം 11 മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. ബിനീഷ് കൊടിയേരിയും മയക്കുമരുന്ന് കേസിലെ പ്രതികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും എൻഫോഴ്സ്മെന്റിന് തെളിവുകൾ ലഭിച്ചിരുന്നു. ബിനീഷ് ബെംഗളൂരുവിൽ ആരംഭിച്ച ബിസിനസ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നുണ്ട്.Source link

Related Articles

Jayant Patil: Jayant Patil: नारायण राणे यांचा ‘तो’ गौप्यस्फोट; जयंत पाटील यांनी दिले उघड आव्हान – ncp chief jayant patil challenged narayan rane

सांगली: राष्ट्रवादीचे प्रदेशाध्यक्ष जयंत पाटील हे भाजपमध्ये जाण्यासाठी भाजपच्या वरिष्ठ नेत्यांच्या संपर्कात होते, असा गौप्यस्फोट माजी मुख्यमंत्री नारायण राणे यांनी केल्यानंतर मंत्री जयंत...

1 Yr of Thackeray Government| महाविकास आघाडी सरकारची वर्षपूर्ती,सरकारच्या कामगिरीबाबत तरुणाई काय म्हणते?

महाविकास आघाडी सरकारची वर्षपूर्ती,सरकारच्या कामगिरीबाबत तरुणाई काय म्हणते? Source link

Pray for farmers’ victory: Preachers on Gurpurab | India Information

JALANDHAR: Farmers protesting outside Delhi were mentioned in discourses at gurdwaras on the 551st birth anniversary of Guru Nanak Dev in Punjab on...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,460FollowersFollow
16,900SubscribersSubscribe
- Advertisement -

Latest Articles

Jayant Patil: Jayant Patil: नारायण राणे यांचा ‘तो’ गौप्यस्फोट; जयंत पाटील यांनी दिले उघड आव्हान – ncp chief jayant patil challenged narayan rane

सांगली: राष्ट्रवादीचे प्रदेशाध्यक्ष जयंत पाटील हे भाजपमध्ये जाण्यासाठी भाजपच्या वरिष्ठ नेत्यांच्या संपर्कात होते, असा गौप्यस्फोट माजी मुख्यमंत्री नारायण राणे यांनी केल्यानंतर मंत्री जयंत...

1 Yr of Thackeray Government| महाविकास आघाडी सरकारची वर्षपूर्ती,सरकारच्या कामगिरीबाबत तरुणाई काय म्हणते?

महाविकास आघाडी सरकारची वर्षपूर्ती,सरकारच्या कामगिरीबाबत तरुणाई काय म्हणते? Source link

Pray for farmers’ victory: Preachers on Gurpurab | India Information

JALANDHAR: Farmers protesting outside Delhi were mentioned in discourses at gurdwaras on the 551st birth anniversary of Guru Nanak Dev in Punjab on...

Miscreants Shot Mom And Daughter Lady Lifeless In Delhi – दिल्ली: घर में घुसकर मां-बेटी को मारी गोली, महिला की मौत, युवती की हालत...

पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY UP! ख़बर सुनें ख़बर सुनें राजधानी दिल्ली के...