വീണ്ടും ആറായിരം കടന്നു ; പാനൂരിൽ 6 ലീഗുകാർക്കും, തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിനും രോഗം | Kerala | Deshabhimani

തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത്‌ ആറായിരത്തിലധികം കോവിഡ്‌ ബാധിതർ. വെള്ളിയാഴ്ച 6477 പേർക്ക് രോഗം. 6131 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌. 713 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3481 പേർക്ക്‌ ഭേദമായി.

പുതിയ രോഗികളിൽ 80 ആരോഗ്യ പ്രവർത്തകരുമുണ്ട്‌. 58 പേർ വിദേശത്തുനിന്നും 198 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 22 മരണംകൂടി കോവിഡ്‌ പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം അഞ്ച്‌, ആലപ്പുഴ‌, കോട്ടയം നാലുവീതം‌, കൊല്ലം‌, തൃശൂർ മൂന്നുവീതം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ഒന്നുവീതം. ആകെ മരണം 635. 24 മണിക്കൂറിനിടെ  56,057 സാമ്പിൾ പരിശോധിച്ചു.

പാനൂരിൽ 6 ലീഗുകാർക്കും

പാലത്തായി പീഡനക്കേസിന്റെപേരിൽ മുസ്ലിംലീഗ്‌ പെരിങ്ങത്തൂരിൽ  നടത്തിയ ആൾക്കൂട്ട സമരത്തിൽ പങ്കെടുത്ത ആറുപേർക്ക്‌ കോവിഡ്‌. സമരം മൂന്നുദിവസമുണ്ടായിരുന്നു. ലീഗ് പാനൂർ നഗരസഭാ ജനറൽ സെക്രട്ടറിക്കും മറ്റ്‌ അഞ്ചു‌പേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.

ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 25 പേർക്കും പെരിങ്ങത്തൂരിലും പരിസര പ്രദേശങ്ങളിലുമായി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുവയസ്സുള്ള കുഞ്ഞും 60 വയസ്‌ കഴിഞ്ഞവരുമുണ്ട്. സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച യൂത്ത് ലീഗ്‌  നേതാവ് സമരത്തിലുടനീളം പങ്കെടുത്തതാണ് രോഗവ്യാപനത്തിന് കാരണമെന്ന്‌ നാട്ടുകാർ പറഞ്ഞു.

തൃശൂരിൽ സമരത്തിനിറങ്ങിയ നേതാവിനും രോഗം

മന്ത്രി കെ ടി ജലീലിനെതിരെ അക്രമസമരങ്ങൾക്ക്‌ നേതൃത്വം നൽകിയ കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും കോവിഡ്.  കഴിഞ്ഞയാഴ്‌ച ഉമ്മൻചാണ്ടി രാമനിലയത്തിൽ വന്നപ്പോൾ ഡേവിഡ്‌ സ്വീകരിച്ചിരുന്നു. മറ്റു നിരവധി സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌.

തൃശൂർ കിഴക്കേകോട്ട വഴി മന്ത്രി കടന്നുപോവുമ്പോൾ ഡേവിഡുൾപ്പെടെ പ്രവർത്തകർ കാറിനുമുന്നിലേക്ക് ചാടാൻ  ശ്രമിച്ചിരുന്നു. പൊലീസ് സംഘം തടഞ്ഞതിനെത്തുടർന്ന്‌ മാസ്ക്പോലും ധരിക്കാതെ പൊലീസുമായി ഏറ്റുമുട്ടി. ഇവരെ ബലംപ്രയോഗിച്ചാണ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കിയത്‌.  തിരുവനന്തപുരത്തും സമരത്തിന്‌ ഡേവിഡ്‌ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി ജോൺ ഡാനിയേലിനും കോവിഡ് സ്ഥിരീകരിച്ചു. ഒല്ലൂർ മണ്ഡലത്തിൽ കോൺഗ്രസ് സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്തവർക്കും കുടുംബാംഗങ്ങൾക്കുമുൾപ്പെടെ പത്തുപേർക്ക്  നേരത്തേ കോവിഡ് വന്നിരുന്നു. എംപി വിൻസെന്റ് ഡിസിസി പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

sunny deol examined sure for covid: सनी देओलना करोनाचा संसर्ग, मुंबईला निघण्यापूर्वी आला रिपोर्ट पॉझिटिव्ह – bollywood actor and bjp mp from gurdaspur sunny...

शिमलाः बॉलिवूड अभिनेते आणि पंजाबमधील गुरदासपूरचे भाजप खासदार सनी देओल ( Sunny Deol) हे करोना पॉझिटिव्ह आढळून आले आहेत. (Coronavirus) हिमाचल प्रदेशचे आरोग्य...

കടലിളക്കി ബുറേവി; ജാഗ്രതയോടെ കേരളം

തിരുവനന്തപുരം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ബുറേവി ചുഴലിക്കാറ്റായി വെള്ളിയാഴ്ച പുലർച്ചയോടെ തെക്കൻ തമിഴ്നാട് തീരം തൊടും. കാറ്റിന് 65 മുതൽ 75 കിലോ മീറ്റർവരെ വേഗമുണ്ടാകും....

കെഎസ്‌എഫ്‌ഇ പരിശോധന : വിവാദത്തിനുപിന്നിൽ പ്രതിപക്ഷത്തിന്റെ നിരാശ: സിപിഐ എം | Kerala | Deshabhimani

തിരുവനന്തപുരം കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സിപിഐ എമ്മിലും സർക്കാരിലും വ്യത്യസ്‌ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ വ്യക്തമാക്കി....

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,464FollowersFollow
16,900SubscribersSubscribe
- Advertisement -

Latest Articles

sunny deol examined sure for covid: सनी देओलना करोनाचा संसर्ग, मुंबईला निघण्यापूर्वी आला रिपोर्ट पॉझिटिव्ह – bollywood actor and bjp mp from gurdaspur sunny...

शिमलाः बॉलिवूड अभिनेते आणि पंजाबमधील गुरदासपूरचे भाजप खासदार सनी देओल ( Sunny Deol) हे करोना पॉझिटिव्ह आढळून आले आहेत. (Coronavirus) हिमाचल प्रदेशचे आरोग्य...

കടലിളക്കി ബുറേവി; ജാഗ്രതയോടെ കേരളം

തിരുവനന്തപുരം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ബുറേവി ചുഴലിക്കാറ്റായി വെള്ളിയാഴ്ച പുലർച്ചയോടെ തെക്കൻ തമിഴ്നാട് തീരം തൊടും. കാറ്റിന് 65 മുതൽ 75 കിലോ മീറ്റർവരെ വേഗമുണ്ടാകും....

കെഎസ്‌എഫ്‌ഇ പരിശോധന : വിവാദത്തിനുപിന്നിൽ പ്രതിപക്ഷത്തിന്റെ നിരാശ: സിപിഐ എം | Kerala | Deshabhimani

തിരുവനന്തപുരം കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സിപിഐ എമ്മിലും സർക്കാരിലും വ്യത്യസ്‌ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ വ്യക്തമാക്കി....

Actor Sunny Deol Examined Certain For Coronavirus In Manali Himachal – मनाली घूमने पहुंचे अभिनेता व सांसद सनी देओल कोरोना पॉजिटिव

अमर उजाला नेटवर्क, शिमला Updated Wed, 02 Dec 2020 12:56 AM IST अभिनेता सनी देओल(फाइल) - फोटो : अमर उजाला पढ़ें अमर उजाला ई-पेपर कहीं भी,...

India, US Agree To Build up Collaboration On Counternarcotics Legislation

<!-- -->Both sides also agreed to cooperate and assist each other in the area of drug treatmentNew Delhi: India and the US have...