വിനയത്തിന്റെ കിരീടം – പ്രഭാവർമ്മ എഴുതുന്നു | Special | Deshabhimani

പ്രായത്തിൽ ഇളയവനായ എം ഡി രാമനാഥന്റെ പാദങ്ങളിൽ ശെമ്മാങ്കുടി സാഷ്ടാംഗം പ്രണമിച്ചിട്ടുണ്ട്. രീതിഗൗള രാഗാലാപനത്തിനു മുമ്പിലായിരുന്നു ആ നമസ്കാരം. എം ഡി ആറിന്റെ രീതിഗൗളയുള്ളിടത്ത് തന്റേതിന്  സാംഗത്യമില്ലെന്നു പറഞ്ഞ് ശെമ്മാങ്കുടി ആ രാഗത്തിലെ  ആലാപനംനിർത്തി എന്നുമുണ്ട് കേൾവി. സമാനമായ സാഷ്ടാംഗപ്രണാമത്തിന് സാക്ഷിയാവാൻ എനിക്ക് ഇടവന്നു. കടപ്പാക്കട സ്വരലയ ഓഡിറ്റോറിയത്തിൽ ദേവരാജപുരസ്കാരം എസ് പി ബാലസുബ്രഹ്മണ്യത്തിന് യേശുദാസ് നൽകുന്ന സന്ദർഭം. എസ് പി ബിയെ ആദരിക്കാനുള്ളതായിരുന്നു ചടങ്ങെങ്കിലും ബഹുമാനം  മുഴുവൻ യേശുദാസിനായി. അതും എസ് പി ബിയുടെ വക. അതിനൊടുവിലാണ് വേദിയിൽ യേശുദാസിനുമുമ്പിൽ അദ്ദേഹം നമസ്കരിച്ചത്. വെറും നമസ്കാരമല്ല; സാഷ്ടാംഗ പ്രണാമം! പ്രായത്തിൽ ഇളയവനായ എം ഡി ആറിനെ നമസ്കരിച്ച ശെമ്മാങ്കുടിയുടെ ശിഷ്യനാണ് യേശുദാസ്. ഇവിടെ എസ് പി ബിയാണ് ഇളയവൻ. ഇളയ ആൾ മൂത്തയാളുടെ മുമ്പിൽ നമസ്കരിക്കുന്നതിൽ അപാകമില്ല. 

അങ്ങനെ നമസ്കരിക്കണമെങ്കിൽ വലിയ മനസ്സുവേണം. ആ മനസ്സുകൊണ്ടുകൂടി അനുഗൃഹീതനാണ് എസ് പി ബാലസുബ്രഹ്മണ്യം. വേദിയിൽനിന്ന്് “നാദശരീരാപരാ’ എന്നു പാടുമ്പോൾ അദ്ദേഹം, സദസ്സിന്റെ മുൻനിരയിലിരുന്ന യേശുദാസാണ് ആ നാദശരീരൻ എന്ന് കൂപ്പുകൈയാൽ വ്യക്തമാക്കി.എസ് പി ബി ഇന്ത്യയിലെ ഒന്നാംനിര ഗായകരിലൊരാളാണ്. വിനയത്തിന്റെ ശൈലിയിൽ പെരുമാറിയാലേ നിലനിൽക്കാനും അതിജീവിക്കാനും കഴിയൂ എന്നില്ല. എന്നിട്ടും അർഹതയ്ക്കും യോഗ്യതയ്ക്കും മുമ്പിൽ വിനീതനായി. അത് അദ്ദേഹത്തെ താഴ്ത്തുകയല്ല, ജനമനസ്സുകളിൽ ഉയർത്തുകയായിരുന്നു. വിനയം കിരീടമാവുന്നത് അങ്ങനെ.”യേശുദാസ്, വഴിമാറൂ’ എന്ന് മനസ്സുകൊണ്ടെങ്കിലും പറഞ്ഞ, പറയുന്ന ഒരുപിടി ഗായകർ കേരളത്തിലുണ്ട്. ചിലർ സ്വകാര്യസംഭാഷണത്തിൽ സൂചിപ്പിക്കും. വഴിമാറിത്തരൂ എന്നുപറയുന്നത് കഴിവില്ലായ്മയുടെ വിളംബരമാണ്. കഴിവുണ്ടെങ്കിൽ അപേക്ഷിക്കുകയല്ല, ആ കഴിവുകൊണ്ട് തട്ടിമാറ്റി മുമ്പോട്ടുപോവുകയാണ് വേണ്ടത്.  മൂന്നാംനിര ഗായകർക്ക് അവസരമുണ്ടാക്കാൻ ഒന്നാംനിര പാട്ട് നിർത്തണമെന്ന് പറയാൻ സംഗീതത്തെ സ്നേഹിക്കുന്ന ആർക്കും കഴിയില്ല.

“എത്രകാലം തപസ്സുചെയ്താലാ‐

ണെത്തിടുന്നതൊരിക്കലീശബ്ദം

ഉത്തമ കവേ നന്നായറിവു

ഹൃത്തിലായതിൻ ദിവ്യമഹത്വം’

എന്ന് ചങ്ങമ്പുഴയെ ഉദ്ധരിച്ച് നന്ദിയോടെ പ്രണമിക്കേണ്ടതാണ് ആ ശബ്ദമാധുര്യത്തിനും ഭാവഗരിമയ്ക്കും മുമ്പിൽ. എളിയ നിലയിൽനിന്ന് ഒരുപാട് തടസ്സങ്ങൾ  മറികടന്ന് ഉയർന്നുവന്ന ഗായകനാണ് അദ്ദേഹം. അങ്ങനെയൊരാൾ നമുക്കിടയിൽ  ചലച്ചിത്രഗാനാലാപന കലയുടെ ശീർഷകമായി മാറിയല്ലോ എന്നോർത്ത് അഭിമാനിക്കുകയാണ് വേണ്ടത്. ഈ ഘട്ടത്തിലാണ് മലയാളിയല്ലാത്ത ഉന്നതനായ കലാകാരൻ പൊതുവേദിയിൽ യേശുദാസിനുമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചത്. അത് അേദ്ദഹത്തിനുള്ള ആദരം മാത്രമല്ല, മലയാളിയുടെ കലുഷ മനസ്സിനുമുമ്പിൽ തുറന്നുവച്ച വിനയത്തിന്റെ പാഠം കൂടിയാണ്.കഴിവില്ലാത്തവൻ കഴിവുള്ളവനാണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ അണിയുന്ന മുഖപടമാണ് അഹങ്കാരം. കഴിവുള്ളവന് അതാവശ്യമില്ല,വിനയമാണ് അലങ്കാരം. അത് യേശുദാസിന്റെ മനസ്സിനെ കൂടുതൽ ദീപ്തമാക്കി. അതാണ്, ഒരേ അമ്മയുടെ ഗർഭപാത്രത്തിലല്ലെങ്കിലും ഒരേ ഭൂമിയുടെ ഗർഭപാത്രത്തിലാണ് താനും എസ് പി ബിയും ജനിച്ചതെന്ന ആ വാക്കുകളിൽ തെളിഞ്ഞത്.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

Dhananjay Munde Giver Replay To Pankaja Munde Allegations Over Goverment

म.टा. प्रतिनिधी, नगर: 'राज्यातील सरकार फार काळ टिकणार नाही, असे म्हणणाऱ्या विरोधकांना मुंगेरीलाल के हसीन सपने बघू द्या,' असा टोला राष्ट्रवादीचे नेते मंत्री...

Farmers Protest Case Of Strive To Homicide Filed Towards Hero Of Farmers Protest Who Closes Water Canon

नवी दिल्ली: दिल्लीच्या दिशेने येणाऱ्या शेतकरी मोर्चाला रोखण्यासाठी त्यांच्यावर करण्यात आलेल्या पाण्याच्या फवाऱ्याला बंद करणाऱ्या अंबालाच्या एका युवकावर...

ಪಿಎಂ ಆವಾಸ್ ಯೋಜನೆ: ಮನೆ ಪಡೆಯಲು ಅರ್ಹತೆ, ಪ್ರಮುಖ ವಿವರಗಳು | PMAY On-line: Eligibility, Vital Main points Right here

ಪಿಎಂಎವೈ ಯೋಜನೆಗೆ ಅರ್ಜಿ ಸಲ್ಲಿಸಲು ಇನ್ನೂ ಅವಕಾಶವಿದೆ ಪಿಎಂಎವೈ ಯೋಜನೆಗೆ ಅರ್ಜಿ ಸಲ್ಲಿಸಲು ಅರ್ಹರಾಗಿರುವ ಜನರು, ಪ್ರಧಾನ್ ಮಂತ್ರಿ ಆವಾಸ್ ಯೋಜನೆಗೆ ಆನ್‌ಲೈನ್‌ನಲ್ಲಿ ಅರ್ಜಿಯನ್ನು...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,456FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Dhananjay Munde Giver Replay To Pankaja Munde Allegations Over Goverment

म.टा. प्रतिनिधी, नगर: 'राज्यातील सरकार फार काळ टिकणार नाही, असे म्हणणाऱ्या विरोधकांना मुंगेरीलाल के हसीन सपने बघू द्या,' असा टोला राष्ट्रवादीचे नेते मंत्री...

Farmers Protest Case Of Strive To Homicide Filed Towards Hero Of Farmers Protest Who Closes Water Canon

नवी दिल्ली: दिल्लीच्या दिशेने येणाऱ्या शेतकरी मोर्चाला रोखण्यासाठी त्यांच्यावर करण्यात आलेल्या पाण्याच्या फवाऱ्याला बंद करणाऱ्या अंबालाच्या एका युवकावर...

ಪಿಎಂ ಆವಾಸ್ ಯೋಜನೆ: ಮನೆ ಪಡೆಯಲು ಅರ್ಹತೆ, ಪ್ರಮುಖ ವಿವರಗಳು | PMAY On-line: Eligibility, Vital Main points Right here

ಪಿಎಂಎವೈ ಯೋಜನೆಗೆ ಅರ್ಜಿ ಸಲ್ಲಿಸಲು ಇನ್ನೂ ಅವಕಾಶವಿದೆ ಪಿಎಂಎವೈ ಯೋಜನೆಗೆ ಅರ್ಜಿ ಸಲ್ಲಿಸಲು ಅರ್ಹರಾಗಿರುವ ಜನರು, ಪ್ರಧಾನ್ ಮಂತ್ರಿ ಆವಾಸ್ ಯೋಜನೆಗೆ ಆನ್‌ಲೈನ್‌ನಲ್ಲಿ ಅರ್ಜಿಯನ್ನು...

US declares praise of as much as $five million for details about 26/11 mastermind | India Information

WASHINGTON: Twelve years after the 26/11 Mumbai attacks, the United States has announced a reward of up to USD 5 million...

This tea can forestall hair fall and toughen your hair

In Ayurveda, hibiscus is one of the most acclaimed herbs for strengthening hair. Yes, you read that right! Those beautiful, attractive and easy...