അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കുലപതി ഹരോൾഡ് ഇവാൻസ് അന്തരിച്ചു | World | Deshabhimani

ന്യൂയോർക്ക്

അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കുലപതിയും പ്രസാധകനുമായ  ഹരോൾഡ് ഇവാൻസ് (92) അന്തരിച്ചു. ബ്രിട്ടീഷ്‌- –- അമേരിക്കൻ പത്രപ്രവർത്തകനായ ഇവാൻസ് 2011 മുതൽ റോയിട്ടേഴ്സിൽ എഡിറ്റർ അറ്റ്‌ ലാർജ്‌ ആയിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്‌ച ന്യൂയോർക്കിലെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ ടിന ബ്രൗൺ ആണ്‌ മരണവിവരം പുറത്തുവിട്ടത്‌. അധ്യാപികയായിരുന്ന ഭാര്യ എനിഡ്‌ പാർക്കറുമായി പിരിഞ്ഞശേഷം 1981ലാണ്‌ പത്രപ്രവർത്തകയും പ്രസാധകയുമായ ടിനയെ വിവാഹം കഴിച്ചത്‌.1960ൽ സൺ‌ഡേ ടൈംസ് ഓഫ് ലണ്ടനിൽ എഡിറ്ററായി. അതിനുമുമ്പ്‌ മാഞ്ചസ്‌റ്റർ ഈവനിങ്‌ ന്യൂസ്‌, നോർതേൺ എക്കോ തുടങ്ങിയവയിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചു. പിന്നീട്‌ ദ ടൈംസ്‌ എഡിറ്ററായി. 1980ൽ  റൂപർട്ട് മർഡോക്ക്‌ ‘ടൈംസ്‌ ന്യൂസ്‌പേപ്പർ ലിമിറ്റഡ്‌’ ഏറ്റെടുത്തപ്പോൾ ‘ദ ടൈംസ്‌’ പത്രാധിപരായി നിയമിതനായ ഇവാൻസ്‌ ഒരുവർഷം തികയും മുമ്പ്‌  പത്രാധിപ സ്വാതന്ത്ര്യത്തെച്ചൊല്ലി  മർഡോക്കുമായി തെറ്റി  ടൈംസ്‌ വിട്ടു.

1990ൽ പ്രസാധക ഭീമൻ റാൻഡം ഹൗസിന്റെ പ്രസിഡന്റായി. നിരവധി പുസ്‌തങ്ങളും എഴുതി. ‘പ്രൈമറി കളേഴ്സ്’ എന്ന രാഷ്ട്രീയ നോവൽ ബ്രിട്ടനിൽ വലിയ കോളിളക്കമുണ്ടാക്കി. ജർമൻ മരുന്ന്‌കമ്പനി ഗർഭിണികൾക്ക്‌ നൽകാൻ പുറത്തിറക്കിയ താലിഡോമിഡിന്റെ  ദൂഷ്യവശങ്ങളെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച അന്വേഷണാത്മക  റിപ്പോർട്ടുകൾ ലോകശ്രദ്ധ നേടി. ഈ മരുന്ന്‌ കഴിച്ചവർക്ക്‌ ജനിക്കുന്ന കുട്ടികളിൽ  വൈകല്യമുണ്ടാകുന്നു എന്നായിരുന്നു കണ്ടെത്തൽ. മരുന്ന്‌ നിരോധിക്കാൻ ഇവാൻസിന്റെ റിപ്പോർട്ട്‌ കാരണമായി. ഇരകൾക്ക്‌ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും പ്രവർത്തിച്ചു.

ഒരു വർഷംമുമ്പ്, പ്രസ് ഗസറ്റും ബ്രിട്ടീഷ് ജേണലിസം റിവ്യൂവും നടത്തിയ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച പത്രാധിപരായി തെരഞ്ഞെടുത്തു. 2004ൽ ജന്മനാടായ ബ്രിട്ടൻ നൈറ്റ് പദവി നൽകി ആദരിച്ചു.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

Pravin Darekar respond to Sanjay Raut: ‘संजय राऊतांच्या धमकीला भीक घालत नाही’ – bjp leder and mla pravin darekar has criticized shivsena chief, mp...

म. टा. प्रतिनिधी, मुंबई'शिवसेना नेते संजय राऊत यांच्या चौकशीच्या धमकीला आम्ही भीक घालत नाही. अशाप्रकारे लक्ष्य करण्याच्या प्रकाराला भाजप जराही घाबरत नाही. भाजपच्या...

રાજકોટની ઉદય કોવિડ હોસ્પિટલમાં આગથી 6 દર્દી જીવતા ભૂંજાઇ જતાં ઘેરો શોક

- ઉદય શિવાનંદ હોસ્પિટલમાં આગથી મચેલી અફડાતફડીના દૃશ્યોરાજકોટ, તા.27 નવેમ્બર 2020, શુક્રવારઅમદાવાદની શ્રેય હોસ્પિટલની જેમ રાજકોટમાં પણ આજે મધરાતે એક કોવિડ હોસ્પિટલમાં વિકરાળ...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,456FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Pravin Darekar respond to Sanjay Raut: ‘संजय राऊतांच्या धमकीला भीक घालत नाही’ – bjp leder and mla pravin darekar has criticized shivsena chief, mp...

म. टा. प्रतिनिधी, मुंबई'शिवसेना नेते संजय राऊत यांच्या चौकशीच्या धमकीला आम्ही भीक घालत नाही. अशाप्रकारे लक्ष्य करण्याच्या प्रकाराला भाजप जराही घाबरत नाही. भाजपच्या...

રાજકોટની ઉદય કોવિડ હોસ્પિટલમાં આગથી 6 દર્દી જીવતા ભૂંજાઇ જતાં ઘેરો શોક

- ઉદય શિવાનંદ હોસ્પિટલમાં આગથી મચેલી અફડાતફડીના દૃશ્યોરાજકોટ, તા.27 નવેમ્બર 2020, શુક્રવારઅમદાવાદની શ્રેય હોસ્પિટલની જેમ રાજકોટમાં પણ આજે મધરાતે એક કોવિડ હોસ્પિટલમાં વિકરાળ...

ABP Majha Good Bulletin For 27th November 2020 Newest Updates | स्मार्ट बुलेटिन | 27 नोव्हेंबर 2020 | शुक्रवार

देश विदेशातील महत्त्वाच्या घडामोडींचा आढावा स्मार्ट बुलेटिनमध्ये...वर्षभरात महाराष्ट्राने मुख्यमंत्री उद्धव ठाकरे यांच्या नेतृत्वात काय कमावलं, काय गमावलं?, राजकीय...

Celebrating Bappi Lahiri’s 68th Birthday with His Best possible Songs

If there is one person who can be credited with revolutionising synthesized disco music in India, it’s Bappi Lahiri. The celebrated musician turns...