ലോക്‌ഡൗൺകാലത്ത്‌ കിറ്റിന്‌ ചെലവിട്ടത്‌ 1000 കോടി ;നാലര വർഷംകൊണ്ട്‌ പൊതു വിതരണ മേഖലയെ അഴിമതി മുക്തമാക്കി | Kerala | Deshabhimani

ലോക്‌ഡൗൺ കാലത്ത്‌ 86 ലക്ഷംപേർക്ക്‌ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാർ 1000 കോടിരൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ പ്രത്യേകം വാഗ്ദാനം ചെയ്ത ധാന്യത്തിനു പുറമെയാണ് ഇത്. ഇതിനു പുറമെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നാലുമാസം മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയും തുടങ്ങി. 88.42 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക.

നാലര വർഷംകൊണ്ട്‌ പൊതുവിതരണമേഖലയെ അഴിമതിമുക്തമാക്കി. ദേശീയ ഭക്ഷ്യഭദ്രതാ നിയമം കേരളത്തിൽ  നടപ്പാക്കി. വാതിൽപ്പടി വിതരണം ആരംഭിച്ചു. ആധാർ അധിഷ്ഠിതമായി ഇ-പോസ് മെഷീൻവഴിയാണ് ഇപ്പോൾ റേഷൻ വിതരണം.  റേഷൻ കടകളിൽനിന്ന് അകന്നുപോയ ജനങ്ങൾ തിരിച്ചെത്തി. റേഷൻ വാങ്ങുന്നവരുടെ ശതമാനം ഇപ്പോൾ 92 ആണ്. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട റേഷൻകടയിൽ പോയി സാധനം വാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കി.

റേഷൻവ്യാപാരികൾക്ക് മാന്യമായ പ്രതിഫലത്തിനായി പ്രതിമാസം കുറഞ്ഞത് 18,000 രൂപ ലഭിക്കുന്ന പാക്കേജ്‌ നടപ്പാക്കി. വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത്‌ കാർഡ് വിതരണം പൂർത്തിയാക്കി. വീട്ടു നമ്പർ ഇല്ലാത്തവർക്കും വീടില്ലാത്തവർക്കും കാർഡ് നൽകാൻ തീരുമാനിച്ചു. സംസ്ഥാനത്ത് 88.42 ലക്ഷം കാർഡുടമകളാണ് ഉള്ളത്. 8.22 ലക്ഷം കാർഡ്‌ എൽഡിഎഫ്‌ സർക്കാർ പുതുതായി വിതരണം ചെയ്‌തതാണ്‌.

വില നിയന്ത്രിച്ചു

പൊതുവിപണിയിൽ വില നിയന്ത്രിച്ചുനിർത്തുന്നതിന് ഉയർന്ന വിഹിതം സപ്ലൈകോയ്‌ക്ക്‌ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ മൂന്നുവർഷം 200 കോടി രൂപവീതവും 2019-–-20ൽ 150 കോടിരൂപയുമാണ് വിപണി ഇടപെടലിന് നൽകിയത്. പൊതുവിപണിയേക്കാൾ 60 ശതമാനംവരെ വിലക്കുറവിലാണ് 14 ഇനം അവശ്യസാധനം സപ്ലൈകോ വിതരണം ചെയ്യുന്നത്. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതനുസരിച്ച് ഈ സാധനങ്ങളുടെ വില വർധിപ്പിച്ചിട്ടേയില്ല. ചെറുപയറിന് കിലോഗ്രാമിന് 2016ൽ ഉണ്ടായിരുന്ന 74 രൂപയാണ് ഇപ്പോഴും.

● എല്ലാ പഞ്ചായത്തിലും സപ്ലൈകോയുടെ ഒരു യൂണിറ്റെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തും

● മാവേലി ഉൽപ്പന്നങ്ങൾ റേഷൻകടകൾ വഴിയും  

● സപ്ലൈകോ വിൽപ്പനശാലകളിൽനിന്ന്‌ വീടുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന പരിപാടി ആരംഭിക്കും. ഇതിനുള്ള ഓർഡറുകൾ ഓൺലൈനായി സ്വീകരിക്കും.

● മുൻഗണനാവിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യും.  

● സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകൾ കൂടുതൽ ആരംഭിക്കും

● ഗൃഹോപകരണങ്ങൾക്ക് പ്രത്യേക വിൽപ്പനശാലകൾ തുറക്കും.

 ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

കപിൽ സിബൽ പറഞ്ഞത് പ്രസക്തം, കർഷക സമരം കത്തുമ്പോൾ കോൺഗ്രസ് നേതാക്കളെവിടെ? രൂക്ഷ വിമർശനം

കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് കർഷകർ പ്രക്ഷോഭവുമായി തെരുവിലാണ്. രാജ്യം ഒന്നാകെ കർഷകരോട് ഐക്യപ്പെടുന്നു. ഇടതുപക്ഷ കാർഷിക സംഘടന നേതാക്കളും രാഷ്ട്രീയ നേതാക്കളും സമരമുഖത്തുണ്ട്. എന്നാൽ ഇത്രയും വലിയ കർഷക...

farmers protest Delhi: शेतकऱ्यांचे आंदोलन चिरडणे अमानुषपणाचे, मान्यवर साहित्यिकांची सरकारवर टीका – farmers protest delhi writers slams central executive

म. टा. प्रतिनिधी, औरंगाबाद: दिल्लीत आंदोलक शेतकऱ्यांशी सरकारने ( farmers protest ) तातडीने संवाद साधावा. दिल्लीत निर्धाराने एकवटलेल्या शेतकऱ्यांच्या पाठीशी ठामपणे उभे राहणे...

Marrying individual of selection elementary proper: Karnataka HC | India Information

BENGALURU: The Karnataka high court has said it was well settled that the “right of any major individual to marry the...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,464FollowersFollow
16,900SubscribersSubscribe
- Advertisement -

Latest Articles

കപിൽ സിബൽ പറഞ്ഞത് പ്രസക്തം, കർഷക സമരം കത്തുമ്പോൾ കോൺഗ്രസ് നേതാക്കളെവിടെ? രൂക്ഷ വിമർശനം

കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് കർഷകർ പ്രക്ഷോഭവുമായി തെരുവിലാണ്. രാജ്യം ഒന്നാകെ കർഷകരോട് ഐക്യപ്പെടുന്നു. ഇടതുപക്ഷ കാർഷിക സംഘടന നേതാക്കളും രാഷ്ട്രീയ നേതാക്കളും സമരമുഖത്തുണ്ട്. എന്നാൽ ഇത്രയും വലിയ കർഷക...

farmers protest Delhi: शेतकऱ्यांचे आंदोलन चिरडणे अमानुषपणाचे, मान्यवर साहित्यिकांची सरकारवर टीका – farmers protest delhi writers slams central executive

म. टा. प्रतिनिधी, औरंगाबाद: दिल्लीत आंदोलक शेतकऱ्यांशी सरकारने ( farmers protest ) तातडीने संवाद साधावा. दिल्लीत निर्धाराने एकवटलेल्या शेतकऱ्यांच्या पाठीशी ठामपणे उभे राहणे...

Marrying individual of selection elementary proper: Karnataka HC | India Information

BENGALURU: The Karnataka high court has said it was well settled that the “right of any major individual to marry the...

'मराठा समाजाला ओबीसीतून आरक्षण देऊ नको', महात्मा फुले समता परिषदेचं आंदोलन, जिल्हाधिकाऱ्यांना निवेदन

'मराठा समाजाला ओबीसीतून आरक्षण देऊ नको', महात्मा फुले समता परिषदेचं आंदोलन, जिल्हाधिकाऱ्यांना निवेदन Source link

China First Robot Spacecraft Venture Effectively Touched Down On The Lunar Floor Of Moon Accumulating Samples And Go back To Earth – चांद की...

पढ़ें अमर उजाला ई-पेपर कहीं भी, कभी भी। *Yearly subscription for just ₹299 Limited Period Offer. HURRY UP! ख़बर सुनें ख़बर सुनें चीन का मानवरहित...