പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം ; ഉത്തരേന്ത്യൻ കർഷകരെ നേരിൽക്കണ്ട് പിന്തുണ അറിയിച്ച്‌ സിപിഐ എം എംപിമാർ | National | Deshabhimani

ഹിസാർ (ഹരിയാന)

മോഡി സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരായി തെരുവുകളിൽ പ്രതിഷേധസമരം തുടരുന്ന ഉത്തരേന്ത്യൻ കർഷകരെ നേരിൽക്കണ്ട് പിന്തുണ അറിയിച്ച്‌ സിപിഐ എം എംപിമാർ. രാജ്യസഭാ നേതാവ് എളമരം കരീം, രാജ്യസഭാംഗങ്ങളായ കെ കെ രാഗേഷ്, ബികാസ് രഞ്ജൻ ഭട്ടാചാര്യ എന്നിവരും കിസാൻ സഭ ജോയിന്റ്‌‌ സെക്രട്ടറിവിജൂ കൃഷ്ണനും വ്യാഴാഴ്ച ഹരിയാനയിലെ വിവിധ സമരകേന്ദ്രങ്ങൾ  സന്ദർശിച്ചു.

ഹരിയാനയിലെ പരുത്തി കൃഷി കേന്ദ്രങ്ങളായ ഉച്ചാന, ആദംപ്പുർ, നർനോദ്, ബർവാല എന്നിവിടങ്ങളിൽ സമരത്തിലുള്ള കർഷകരെയാണ് സന്ദർശിച്ചത്. രാജ്യസഭയിൽ ബില്ലുകൾക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ പേരില്‍ സഭയില്‍ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരെ സമര കേന്ദ്രങ്ങളിൽ കർഷകർ ആവേശത്തോടെ സ്വീകരിച്ചു. ബില്ലുകൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന് കർഷകർ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.

കാർഷികമേഖലകൂടി കോർപറേറ്റുകൾക്ക് തീറെഴുതാനാണ് മോഡി സർക്കാർ തിടുക്കത്തിൽ ബില്ലുകല്‍ പാസാക്കിയതെന്ന് എളമരം കരീമും കെ കെ രാഗേഷും പറഞ്ഞു.  മാപ്പുപറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് സർക്കാർ പറയുന്നത്. അധികാരികൾക്ക് മുന്നിൽ മാപ്പുപറച്ചിൽ സംഘപരിവാരത്തിന്റെ ശീലമാണ്. എന്തെല്ലാം നടപടി നേരിടേണ്ടിവന്നാലും  കർഷകർക്കുവേണ്ടി നിലകൊള്ളുമെന്നും – എംപിമാർ പറഞ്ഞു.

പഞ്ചാബ്, ഹരിയാന, പശ്ചിമ യുപി എന്നിവിടങ്ങളിൽ വെള്ളിയാഴ്ചത്തെ പ്രതിരോധ ദിനാചരണം സമ്പൂർണ ബന്ദായി മാറുമെന്ന് കിസാൻസഭ ഹരിയാന പ്രസിഡന്റ് ഫൂൽ സിങ് ദേശാഭിമാനിയോട് പറഞ്ഞു.  കർഷകത്തൊഴിലാളികളും  ചെറുകിട വ്യാപാരികളും പ്രതിഷേധത്തിൽ അണിനിരക്കും.ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

Source link

Related Articles

Pratap Sarnaik: Pratap Sarnaik: विहंग यांना ५ तासांच्या चौकशीनंतर सोडले; प्रताप सरनाईक आणखी आक्रमक – ed interrogates vihang sarnaik for five hours

मुंबई:मनी लाँड्रिंग प्रकरणी सक्तवसुली संचालनालयाने ( ईडी ) आज शिवसेना आमदार प्रताप सरनाईक यांचे ठाणे येथील घर आणि कार्यालयांवर छापे टाकले होते. या...

Centre, States Cannot Have Indefinite Proper On Voters’ Obtained Homes: Very best Court docket

<!-- -->Court said the right to property is a "valuable right ensuring guaranteed freedoms and economic liberty".New Delhi: The Supreme Court on Tuesday...

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

20,764FansLike
2,453FollowersFollow
16,800SubscribersSubscribe
- Advertisement -

Latest Articles

Pratap Sarnaik: Pratap Sarnaik: विहंग यांना ५ तासांच्या चौकशीनंतर सोडले; प्रताप सरनाईक आणखी आक्रमक – ed interrogates vihang sarnaik for five hours

मुंबई:मनी लाँड्रिंग प्रकरणी सक्तवसुली संचालनालयाने ( ईडी ) आज शिवसेना आमदार प्रताप सरनाईक यांचे ठाणे येथील घर आणि कार्यालयांवर छापे टाकले होते. या...

Centre, States Cannot Have Indefinite Proper On Voters’ Obtained Homes: Very best Court docket

<!-- -->Court said the right to property is a "valuable right ensuring guaranteed freedoms and economic liberty".New Delhi: The Supreme Court on Tuesday...

Maratha Reservation | आरक्षणासाठी मराठा क्रांती ठोक मोर्चा आक्रमक, 28 ते eight डिसेंबर मशाल जनजागृती पदयात्रा

आरक्षणासाठी मराठा क्रांती ठोक मोर्चा आक्रमक, 28 ते 8 डिसेंबर मशाल जनजागृती पदयात्रा Source link

After Huge Showdown, Kavita Kaushik Accuses Aly Goni Of Being “Violent”

<!-- -->Bigg Boss 14: Aly Goni, Kavita Kaushik in still from the showHighlightsKavita had a huge fight with Aly Goni Kavita broke down on...